+91 89435 17200

ശ്രീ അശിക്കത്ത് ശിവ - വിഷ്ണു ക്ഷേത്രം


നിലവിൽ നിത്യപൂജയും പ്രതിമാസ തന്ത്രീപൂജയും ചിട്ടപ്പെടുത്തിയ ക്ഷേത്രത്തിൽ ദേവീപ്രീതികരവും ഭഗവത് ചൈതന്യവര്ധകങ്ങളുമായ പ്രസാദ ഊട്ടും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിവരുന്നു.

ക്ഷേത്ര ശ്രീകോവിലുകളുടെ പുനർ നിർമ്മാണത്തിനു മുന്നോടിയായി ബ്രഹ്മതേജസ്സുകൊണ്ട് വള്ളുവനാടിനെ അനുഗ്രഹിച്ച ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിലെ മേൽശാന്തിമാർ ആയിരുന്ന ബ്രഹ്മശ്രീ ഏഴിക്കോട് ശശി നമ്പൂതിരി, തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി തുടങ്ങിയ മഹത് വ്യക്തികളുടെ അനുഗ്രഹാശിസ്സുകളോടെ പ്രമുഖ വ്യക്തികളടങ്ങുന്ന ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ക്ഷേത്രഭരണസമിതിയും പുനരുദ്ധാരണകമ്മിറ്റിയും കൂട്ടായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ ക്ഷേത്രസന്നിധിയിൽ സംഭരിക്കുകയും തയ്യാർ ചെയ്യുകയും ചെയ്തതിനുശേഷം ബാലാലയ പ്രതിഷ്ഠ നടത്താനും തുടർന്ന് കാലവിളംബമില്ലാതെ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രത്യേകശിലകൾ ഇതിനകം ക്ഷേത്രസന്നിധിയിൽ എത്തിച്ച് ശുഭമുഹൂർത്തത്തിൽ തുടക്കം കുറിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനായി ദൈനംദിനമെന്നപോലെ വരുന്ന സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായങ്ങൾ കൂടിയേ മതിയാകു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതോടൊപ്പം തന്നെ ക്ഷേത്ര ചൈതന്യം നിലനിർത്തുന്നതിനും കൂടുതൽ ശക്തിയുള്ളതാക്കാനും മാസംതോറും മുപ്പെട്ട് ഞായറാഴ്ചകളിൽ അന്നദാനം, തന്ത്രിപൂജ, വിശേഷാൽ പൂജകൾ എന്നിവ നടത്തിവരുന്നു.

അപൂവ്വമായ ദൈവികതേജസ്സുകൊണ്ട് അനുഗ്രഹീതമായ അശിക്കത്ത് ശിവ - വിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പ്രദേശത്തിന്റെ മുഴുവൻ യോഗക്ഷേമങ്ങൾക്കും നിധാനമാകട്ടെ! ക്ഷേത്രത്തെ ചൈതന്യധന്യമായ പൂർവ്വശോഭയിലേക്ക് ഉയർത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞ മനസ്സോടെ ഭാഗമാകുവാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Dear devotees,

Ashkath Shiva - Vishnu temple is situated in Palakkad district near Koottanad and Nanthiamcode Homamangalam alias Kongalath temple. The worshipping deity of the people of Ashkath mana(residence of Brahmins) Vishnu and Mahadevan, the Lord of Nanthiamcode Desam(village) dwell together within the same temple compound. The peculiarity of this temple is that there are no other sub(minor) Gods here.

Long ago the people of Ashkath illam(abode of Brahmins) fled from here and gradually the daily activities of the temple had been hindered and for about sixty years nobody cared for this temple, and it became in the possession of other people. In 2013 some great men of this country tried to renovate this temple; but failed. It is only by the grace of God that the daily offerings could be done without interruption. In 2021 again the devotees of this village got together and started the renovation activities. The renovation works of which the expenditure estimated more than 1crore rupees have been decided to be done in three phases.

In the first phase two Sanctum-sanctorums(sreekovils) should be constructed in black stone (Krishna sila). The estimated expenditure for this work is about 40 lakhs. The installation of the deities is expected to be done after being completed in 2023.

In the second phase temple compound wall gate, watch shed, temple kitchen etc. should be constructed and be engaged in the efforts to complete all the parts of the temple.

In the third phase the temple yard and the office room should be constructed. After being completed all the works the temple should be presented to the devotees with the renovation ceremony of the purification of the idols(Naveekarana kalasam). We approach the devotees with perfect faith that by the grace of God and the wholehearted co-operation of the devotees, the renovation can be completed in 2024.

For the renovation committee

Ravindran.C...President
Saseendran.KM....treasurer
Unnikrishnan.M....Secratary